കുവൈത്തിൽ പ്രവാസികളെ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘം പിടിയിൽ
സെപ്റ്റംബർ 29,കുവൈത്തിൽ പ്രവാസികളെ ആക്രമിച്ച് കവർച്ച നടത്തുന്ന നാലാംഗ സംഘത്തെ ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ സംഘം അറസ്റ്റ് ചെയ്തു.മിർഖാബ്, ഷർഖ്,സാൽഹിയ, ഷുവൈഖ് വ്യവസായ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ കവർച്ച നടത്തിയത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കാപിറ്റൽ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി കവർച്ചകൾ നടക്കുന്നതായി തലസ്ഥാനത്തെ കൂറ്റാന്വേഷണ വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.പിടിയിലായ 4 പേരും പ്രവാസികളാണ്. സംഘത്തിൽ ഒരാൾ ഇരകളെ ആക്രമിച്ചു കീഴ്പ്പെടുത്തി കവർച്ച നടത്തുകയും മറ്റു മൂന്ന് പേർ പരിസര പ്രദേശം നിരീക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ രീതി.
ഇവർ മഹബൂലയിൽ താമസിച്ചായിരുന്നു ക്യാപിറ്റൽ ഗവർണറേറ്റ് കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.പിടിക്കപെടാതിരിക്കുവാനാണ് ഇതെന്ന് സംഘം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. കവർച്ചക്ക് ഇരയായവരെ അന്വേഷണ സംഘം വിളിച്ചു വരുത്തുകയും പിടിയിലായവരെ തിരിച്ചറിയൽ നടത്തുകയും ചെയ്തു.
Comments (0)