അവധിക്ക് നാട്ടിൽ പോയ കുവൈറ്റ് പ്രവാസി മരണപ്പെട്ടു
അവധിക്ക് നാട്ടിൽ പോയ കുവൈറ്റ് പ്രവാസി മരണപ്പെട്ടു. റാന്നി വടശ്ശേരിക്കര വലിയകാവ് കോഴിത്തോടത്ത് വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ (ജോയിച്ചായന്) മകന് ഷിബു ഫിലിപ്പാണ് (54) ഹൃദയാഘാതം മൂലം മരിച്ചത്. ഇന്ന് (ശനിയാഴ്ച) പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ 19-നാണ് ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടില്‍ പോയത്. വര്‍ഷങ്ങളായി കുവൈത്തിലുള്ള ഷിബു, AC ടെക്നീഷ്യനായിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഭാര്യ: ഫ്രെനി. ഏക മകന് പ്രെസ്ലി കഴിഞ്ഞ മാര്‍ച്ച് എട്ടിന് വാഹനാപകടത്തില്‍ മരിച്ചിരുന്നു. സഹോദരങ്ങളായ ഷാജി ഫിലിപ്പ്, ഷെന്‍സി ഫിലിപ്പ് എന്നിവര്‍ കുവൈത്തിലുണ്ട്. സംസ്കാരം പിന്നീട്.
Comments (0)