കുവൈറ്റിൽ പെട്രോൾ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് തീ പിടിച്ചു ; ഒഴിവായത് വൻ ദുരന്തം

കുവൈത്തിൽ പെട്രോൾ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവാക്കി. കുവൈത്തിലെ ജഹ്റ ​ഗവർണറേറ്റിലെ ഖസർ പ്രദേശത്തുള്ള പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിന് തീ പിടിക്കുകയായിരുന്നു. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

വാഹനത്തിന്റെ എൻജിനാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ടതും ഇന്ധനം നിറച്ചുകൊണ്ടിരുന്ന നോസിൽ പുറത്തേക്കെടുത്ത് ജീവനക്കാരൻ മാറി. എൻജിനിൽ നിന്ന് തീ വലിയ രീതിയിൽ പടരാൻ തുടങ്ങിയതോടെ ജീവനക്കാർ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. അതേസമയം മറ്റുള്ളവർ വാഹനം പമ്പിന് സമീപത്ത് നിന്ന് തള്ളി മാറ്റി. ഉടൻ തന്നെ കുവൈത്ത് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തിയത് വൻ ദുരന്തം ഒഴിവാക്കി

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version