Posted By Nazia Staff Editor Posted On

Air India Express Kuwait ;മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​പ്പ്, യാത്രക്കാരെ വലച്ച് എയർ ഇന്ത്യ; ഒടുവിൽ വിമാനത്തിനുള്ളിൽ കയറിയതിനു ശേഷം ഇവർ ചെയ്തത്…

Air India Express Kuwait; കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ വീ​ണ്ടും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ ഒ​ളി​ച്ചു​ക​ളി. വ്യാ​ഴാ​ഴ്ച കു​വൈ​ത്തി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം യാ​ത്ര​ക്കാ​രെ മ​ണി​ക്കൂ​റു​ക​ൾ വ​ട്ടം​ക​റ​ക്കി​യ​തി​നു ശേ​ഷം റ​ദ്ദാ​ക്കി. ഉ​ച്ച​ക്ക് 12.40ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ ക​യ​റി​യ ശേ​ഷം റ​ദ്ദാ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ മു​ഴു​വ​ൻ ക​യ​റി​യ​തി​ന് ശേ​ഷം പു​റ​പ്പെ​ടു​ന്ന​തി​നാ​യി റ​ൺ​വേ​യി​ലേ​ക്ക് നീ​ങ്ങി​യ വി​മാ​നം ഉ​ട​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ​ തു​ട​ർ​ന്ന് ടെ​ക്നി​ക്ക​ൽ പ്ര​ശ്ന​മാ​ണെ​ന്നും ഉ​ട​ൻ ശ​രി​യാ​ക്കു​മെ​ന്നും യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

എ​ന്നാ​ൽ മു​ന്നു​മ​ണി​ക്കൂ​ർ കാ​ത്തി​രു​ന്നി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തി​നി​ടെ വി​മാ​ന​ത്തി​ലെ എ.​സി ഓ​ഫാ​ക്കി​യ​ത് ക​ന​ത്ത ചൂ​ടി​ൽ യാ​ത്ര​ക്കാ​രെ ത​ള​ർ​ത്തി. മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​വും പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ൽ പി​ന്നീ​ട് യാ​ത്ര​ക്കാ​രെ ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​നാ​ണ് പു​റ​പ്പെ​ടു​ക്കു​ക എ​ന്നാ​ണ് നി​ല​വി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കി​ട്ടി​യ വി​വ​രം. അ​വ​ധി​യും പെ​രു​ന്നാ​ളും ക​ണ​ക്കി​ലെ​ടു​ത്ത് സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം വി​മാ​ന​ത്തി​ൽ നി​റ​യെ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര വൈ​കി​യ​ത് ഇ​വ​രെ ദു​രി​ത​ത്തി​ലാ​ക്കി. അ​ടി​യ​ന്തി​ര​മാ​യി നാ​ട്ടി​ൽ എ​ത്തേ​ണ്ട​വ​ർ​ക്കും വി​മാ​നം മു​ട​ങ്ങി​യ​ത് തി​രി​ച്ച​ടി​യാ​യി.

ര​ണ്ടാ​ഴ്ച മു​മ്പും കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യി​രു​ന്നു. എ​ന്നാ​ൽ വൈ​കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ച്ച് യാ​ത്ര ന​ട​ന്നു. ക​ഴി​ഞ്ഞ മാ​സം എ​ട്ട്, ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ സ​മ​രം ആ ​ദി​വ​സ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വി​ച്ച സ​ർ​വി​സി​ലെ താ​ള​പ്പി​ഴ​ക​ൾ ഇ​തു​വ​രെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്തി​ൽ നി​ന്ന് എ​യ​ർ​ഇ​ന്ത്യ​എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ് നേ​രി​ട്ട് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് എ​ന്ന​തി​നാ​ൽ മ​ല​ബാ​ർ പ്ര​വാ​സി​ക​ൾ രൂ​ക്ഷ​മാ​യ യാ​ത്രാ​പ്ര​ശ്ന​മാ​ണ് നേ​രി​ടു​ന്ന​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *