Posted By Nazia Staff Editor Posted On

Air india express; വൈ​കി പു​റ​പ്പെ​ട്ട് എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സ്; യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ കാ​ത്തി​രു​ന്ന​ത് മണിക്കൂറുകൾ;ഒടുവിൽ…

Air india express; കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് -കോ​ഴി​ക്കോ​ട് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ഞാ​യ​റാ​ഴ്ച വൈ​കി​യ​ത് അ​ഞ്ചു​മ​ണി​ക്കൂ​ർ. ഉ​ച്ച​ക്ക് 12.40ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കി​ട്ട് ആ​റി​നാ​ണ് പു​റ​പ്പെ​ട്ട​ത്. അ​ൽ​പം വൈ​കി​യാ​ണ് കോ​ഴി​ക്കോ​ടു​നി​ന്ന് വി​മാ​നം എ​ത്തി​യ​തെ​ങ്കി​ലും ര​ണ്ടു മ​ണി​യോ​ടെ യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ ക​യ​റ്റി​യി​രു​ന്നു. ഇ​തോ​ടെ വൈ​കാ​തെ വി​മാ​നം പു​റ​പ്പെ​ടു​മെ​ന്ന് യാ​ത്ര​ക്കാ​രും പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ് വൈ​കീ​ട്ട് 6.10 ഓ​ടെ​യാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. സാ​​ങ്കേ​തി​ക ത​ക​രാ​ണ് വി​മാ​നം വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ യാ​​ത്ര​ക്കാ​ർ​ക്ക് ന​ൽ​കി​യ മ​റു​പ​ടി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

വേ​ന​ല​വ​ധി​യും പൊ​രു​ന്നാ​ളും ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടി​ൽ പോ​കു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​മ​ണി​യോ​ടെ വി​മാ​ന​ത്തി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​ർ ഇ​രു​ന്നു ത​ള​ർ​ന്നെ​ങ്കി​ലും ഭ​ക്ഷ​ണ​മോ മ​റ്റോ ല​ഭി​ച്ചി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു. രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട് എ​ത്തേ​ണ്ട വി​മാ​നം കു​വൈ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തോ​ടെ പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണ് എ​ത്തി​യ​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *