Posted By Nazia Staff Editor Posted On

Civil Service Commission;കുവൈറ്റിൽ 322 പേരുടെ മേൽവിലാസങ്ങൾ റദ്ദാക്കി; റദ്ദാക്കപ്പെട്ടവർ 30 ദിവസത്തിനുള്ളിൽ പുതിയ മേൽവിലാസത്തിന് അപേക്ഷിക്കണം; പുതിയ മാറ്റം ഇങ്ങനെ

Civil Service Commission: കുവൈത്ത് സിറ്റി: കുവൈത്തിൽ 322 പേരുടെ സിവിൽ ഐഡി കാർഡിൽ നിന്ന് അവരുടെ മേൽ വിലാസങ്ങൾ റദ്ദ് ചെയ്തതായി സിവിൽ സർവ്വീസ് കമ്മീഷൻ അറിയിച്ചു .കെട്ടിട ഉടമകളുടെ നിർദേശപ്രകാരവും നേരത്തെ താമസിച്ചുവന്ന കെട്ടിടങ്ങൾ പൊളിച്ചതിനാലുമാണ് കമ്മീഷൻ ഇവരുടെ മേൽവിലാസം റദ്ധ് Atleast .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

മേൽവിലാസം റദ്ദാക്കപ്പെട്ടവർക്ക് സിവിൽ ഐഡി പുതുക്കുന്നതിനും മറ്റും പ്രതിബന്ധമാകും . അതുപോലെ 100 ദീനാറിൽ കുറയാത്ത പിഴ അടക്കേണ്ടതായും വരും . ഇതൊഴിവാക്കുന്നതിന് മേൽവിലാസം റദ്ദുചെയ്യപ്പെട്ടവർ പുതിയ താമസ കെട്ടിടത്തിന്റെ മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി 30 ദിവസത്തിനുള്ളിൽ തങ്ങളെ സമീപിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് കമ്മീഷൻ അറിയിച്ചു . താമസിക്കുന്ന വിലാസം ഇല്ലാതാകുന്നത് സിവിൽ കാർഡിൻ്റെ സാധുത നഷ്‌ടപ്പെടുത്തും. വാടക കരാർ, വാടക രസീത് എന്നിങ്ങനെ ഭൂവുടമയിൽ നിന്നുള്ള ഏതെങ്കിലും രേഖകളുമായി അതോറിറ്റിയുടെ ആസ്ഥാനത്തോ അല്ലെങ്കിൽ അതിൻ്റെ ഏതെങ്കിലും ശാഖയിലോ സന്ദർശിച്ച് കാർഡ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. മേൽവിലാസം മാറ്റേണ്ട വ്യക്തി വസ്തുവിൻ്റെ ഉടമയാണെങ്കിൽ പുതിയ വീടിൻ്റെ രേഖയാണ് സമർപ്പിക്കേണ്ടത് .അതെ സമയം അതോറിറ്റി കാര്യാലയങ്ങളിൽ നേരിട്ട് എത്താതെ സഹ്ൽ ആപ്ലിക്കേഷനിലൂടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും സാധിക്കും .ഒരാളുടെ വിലാസം ഇല്ലാതാക്കിയതായി അതോറിറ്റി അറിഞ്ഞാൽ ബന്ധപ്പെട്ട വ്യക്തിയുടെ ഫോണിലേക്ക് മെസേജ് അയക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന് അപ്‌ഡേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ സിവിൽ ഐ ഡി കലഹരണപെട്ടതായി കണക്കാക്കുകയും മൈ ഐ ഡി ആപ് പ്രവർത്തന രഹിതമാകുകയും ചെയ്യും. തുടർന്ന് ഇത്തരം ആളുകളുടെ പേരുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും . ഗസറ്റിൽ പേര് വന്നതിന് ശേഷം നിയമപരമായ നിശ്ചിത സമയം കൂടി അനുവദിക്കും .അതിന് ശേഷവും നടപടി പൂർത്തിയാക്കാത്തവർക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *