Posted By Nazia Staff Editor Posted On

Cyber fraud in Kuwait ; കുവൈറ്റിൽ സൈ​ബ​ർ ത​ട്ടി​പ്പ് കൂടുന്നു; ശ​ക്ത​മാ​യ പാ​സ്‌​വേ​ഡ് ഉ​പ​യോ​ഗി​ക്കു​ക, ആ​രു​മാ​യും പ​ങ്കി​ട​രു​ത്: മുന്നറിയിപ്പ്

Cyber fraud in Kuwait ;കു​വൈ​ത്ത് സി​റ്റി: സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് (എ​ൻ.​ബി.​കെ). കു​വൈ​ത്ത് ബാ​ങ്കി​ങ് അ​സോ​സി​യേ​ഷ​നു​മാ​യി (കെ.​ബി.​എ) സ​ഹ​ക​രി​ച്ച് എ​ൻ.​ബി.​കെ ‘ലെ​റ്റ്സ് ബി ​അ​വ​യ​ർ’ കാ​മ്പ​യി​ൻ തു​ട​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സ​മ്പ​ത്തും സം​ര​ക്ഷി​ക്ക​ൽ ല​ക്ഷ്യ​മി​ട്ടാ​ണ് കാ​മ്പ​യി​ൻ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ട്ടി​പ്പി​നും വ​ഞ്ച​ന ശ്ര​മ​ങ്ങ​ൾ​ക്കും ഇ​ര​യാ​കാ​തി​രി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണം, മു​ൻ​ക​രു​ത​ൽ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന ല​ഘു​ലേഖ​ക​ൾ എ​ൻ.​ബി.​കെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഉ​പ​ഭോ​ക്തൃ വി​വ​ര​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ത​ട്ടി​പ്പു​കാ​ർ പ​ല രൂ​പ​ത്തി​ലു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും. ഇ​തി​നാ​ൽ ബാ​ങ്കി​ന്റെ സ​ന്ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​നും ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചും അ​വ എ​ങ്ങ​നെ ഒ​ഴി​വാ​ക്കാ​മെ​ന്നും മ​ന​സ്സി​ലാ​ക്കാ​ൻ എ​ൻ.​ബി.​കെ ഉ​ണ​ർ​ത്തി. അ​ക്കൗ​ണ്ടു​ക​ൾ​ക്ക് ശ​ക്ത​മാ​യ പാ​സ്‌​വേ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും എ​ല്ലാ അ​ക്കൗ​ണ്ടു​ക​ൾ​ക്കും ഒ​രേ പാ​സ്‌​വേ​ഡ് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ളെ ഉ​പ​ദേ​ശി​ച്ചു. ഒ​രേ പാ​സ്‌​വേ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ എ​ല്ലാ ഓ​ൺ​ലൈ​ൻ അ​ക്കൗ​ണ്ടു​ക​ളും ഹാ​ക്കി​ങ്ങി​ന് വി​ധേ​യ​മാ​ക്കാ​ൻ എ​ളു​പ്പ​മാ​കും.അ​ക്ഷ​ര​ങ്ങ​ൾ, അ​ക്ക​ങ്ങ​ൾ, ചി​ഹ്ന​ങ്ങ​ൾ എ​ന്നി​വ ഇ​ട​ക​ല​ർ​ത്തി ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ​ത് എ​ട്ട് ഡി​ജി​റ്റ് ഉ​ള്ള പാ​സ്‌​വേ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാം.

പാ​സ്‌​വേ​ഡ് ദൈ​ർ​ഘ്യ​മേ​റി​യാ​ൽ ഹാ​ക്ക് ചെ​യ്യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും. ജ​ന​ന​ത്തീ​യ​തി, കു​ടും​ബ​പേ​ര്, ല​ളി​ത​മാ​യ സം​ഖ്യ ക്ര​മ​ങ്ങ​ൾ എ​ന്നി​വ പോ​ലു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പാ​സ്‌​വേ​ഡു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തും ന​ല്ല​ത​ല്ല. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ, പാ​സ്‌​വേ​ഡു​ക​ൾ/​പി​ന്നു​ക​ൾ, ഒ.​ടി.​പി എ​ന്നി​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണം. ഇ​വ ആ​രു​മാ​യും പ​ങ്കു​വെ​ക്ക​രു​തെ​ന്നും ഓ​ർ​മി​പ്പി​ച്ചു. രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ​യാ​യി സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൻ.​ബി.​കെ​യു​ടെ മു​ന്ന​റി​യി​പ്പ്. ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​യും പൊ​ലീ​സ് വേ​ഷ​ത്തി​ലും വ​രെ ഫോ​ൺ​വി​ളി​ച്ച് ആ​ളു​ക​ളെ വ​ഞ്ചി​ച്ച് പ​ണം ത​ട്ടു​ന്ന​വ​രും ഉ​ണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *