Expat dead:ചെക്പോയിന്റിൽ രേഖകൾ കാണിക്കുന്നതിനായി വാഹനത്തിൽ നിന്ന് ഇറങ്ങി; അമിത വേഗതയിലെത്തിയ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

Expat dead;അൽ ഖസീം∙ ചെക്പോയിന്റിൽ വാഹന രേഖകൾ നൽകാനായി ഇറങ്ങിയ ട്രെയിലർ ഡ്രൈവറായ കുവൈത്ത് പ്രവാസി മലയാളി വാഹനമിടിച്ച് അൽ ഖസീമിന് സമീപം ദാരുണാന്ത്യം. കുവൈത്തിൽ നിന്നും വാഹനവുമായി വരികയായിരുന്ന തൃശൂർ വി.പി. തുരുത്ത് കോട്ടപ്പുറം സ്വദേശി ജയൻ പള്ളിയമക്കൽ ബാലൻ (54) ആണ് മരിച്ചത്. കുവൈത്തിൽ നിന്നും സൗദിയിലേക്കുള്ള യാത്രയ്ക്കിടെ റിയാദ് മദീന റോഡിൽ അൽഖസീമിനടുത്ത് ഉക്ലത്ത് ഷുക്കൂർ എന്ന സ്ഥലത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ചെക്പോയിന്റിൽ വെച്ച് മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഞായറാഴ്ച രാവിലെ സംഭവിച്ചത്

കുവൈത്തിൽ നിന്നും സൗദിയിലെ മദീനയിലേക്കുള്ള യാത്രയ്ക്കിടയിൽ ചെക്പോയിന്റിൽ വാഹനം നിർത്തി ഇറങ്ങിയ ജയൻ രേഖകൾ പരിശോധനയ്ക്ക് നൽകാനായി നടന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വദേശിയുടെ വാഹനമിടിക്കുകയായിരുന്നുവെന്ന് മലയാളി സാമൂഹിക പ്രവർത്തകർ അറിയിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version