Posted By Ansa Staff Editor Posted On

Expat death; കുവൈത്തിൽ മറ്റൊരാളുടെ പാസ്പോ‍‍ർട്ടുമായെത്തി ചികിത്സതേടി, ആശുപത്രിയിൽ മരണം: മൃതദേഹം തിരിച്ചറിയാനായില്ല

കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ അജ്ഞാതനായ പ്രവാസിയുടെ മൃതദേഹം തിരിച്ചറിയാനായില്ല. ഇതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പ് ജഹ്‌റ ആശുപത്രിയിൽ വെച്ചായിരുന്നു ഇയാളുടെ മരണം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടി ഇയാൾ ആശുപത്രിയിൽ നേരിട്ട് എത്തുകയായിരുന്നു.രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ആശുപത്രി അധികൃതർ ഇയാളെ ഉടൻ തന്നെ എമർജൻസി വിഭാഗത്തിലേക്ക് മാറ്റുകയും തുടർന്ന് ഇയാൾ മരണമടയുകയും ചെയ്തു.

ആശുപത്രി പ്രവേശന വേളയിൽ തിരിച്ചറിയൽ രേഖയായി ഇയാൾ അധികൃതകർക്ക് നൽകിയത് ഒരു പാസ്സ്പോർട്ട് ആയിരുന്നു. രോഗി മരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് പാസ്സ്പോർട്ട് ഇദ്ദേഹത്തിന്റേതല്ലെന്ന് കണ്ടെത്തിയത്. നിലവിൽ വിരലടയാള പരിശോധന നടത്തി മൃതദേഹം തിരിച്ചറിയാനുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *