Posted By Ansa Staff Editor Posted On

Expat death; കുവൈത്തിൽ വാഹനാപകടം: 7 ഇന്ത്യൻ പ്രവാസികൾ മരണപ്പെട്ടു: പരിക്കേറ്റവരിൽ മലയാളികളുമെന്ന് സംശയം

കുവൈത്തിലെ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്. മിനി വാനിൽ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഏഴാമത്തെ റിംഗ് റോഡിലാണ് അപകടമുണ്ടായത്. 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള ഏഴാം റിംഗ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന മിനി വാൻ പാലത്തിൻ്റെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്.

. മരിച്ചവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവർ ആണെന്ന് അറിവായിട്ടില്ല.പരിക്കറ്റ് ചികിത്സയിൽ കഴിയുന്നവരിൽ 2 മലയാളികൾ ഉണ്ടെന്നാണ് വിവരം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *