നാടുകടത്താൻ കൊണ്ട് പോകുന്നതിനിടെ രക്ഷപ്പെട്ട് പ്രവാസി: ഒടുവിൽ സംഭവിച്ചത്…
രക്ഷപ്പെട്ട ഈജിപ്ഷ്യൻ തടവുകാരനെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് സുരക്ഷാ അധികൃതർ. രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒരു കൂട്ടം തടവുകാരോടൊപ്പം കൊണ്ടുപോകുന്നതിനിടെയാണ് ഈജിപ്ഷ്യൻ പൗരൻ രക്ഷപ്പെട്ടത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
സുരക്ഷാ ടീമുകൾ രൂപീകരിച്ച് ഉടൻ ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. ഒളിവിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ നിരീക്ഷണത്തിലാക്കി കൊണ്ട് റെക്കോർഡ് സമയത്തിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.
Comments (0)