കുവൈത്തിലെ കെട്ടിടത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ ദിവസം രാത്രി അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിൻ്റെ ദുരൂഹത നീക്കി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെൻ്റിലെ വിദഗ്ധർ.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ലബോറട്ടറി പരിശോധനയിൽ മൃതദേഹം ആത്മഹത്യ ചെയ്ത ഏഷ്യൻ പ്രവാസിയുടേതാണെന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരണം സംഭവിച്ചതെന്നും മൃതദേഹം ജീർണാവസ്ഥയിലെത്തിയിരുന്നുവെന്നും കണ്ടെത്തി.
അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ മൃതദേഹമുള്ളതായി കഴിഞ്ഞ ദിവസം രാത്രി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു.
Comments (0)