Posted By Nazia Staff Editor Posted On

Fire alarm in kuwait; കുവൈറ്റിൽ അ​പ​ക​ട​ങ്ങ​ൾ ഉ​ട​ന​ടി അ​റി​യാ​ൻ ഇതാ പുതിയ സം​വി​ധാ​നം

Fire alarm in kuwait; കു​വൈ​ത്ത് സി​റ്റി: അ​പ​ക​ട​ങ്ങ​ൾ ഉ​ട​ന​ടി അ​റി​യാ​ൻ കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ലാ​റം സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങി കു​വൈ​ത്ത് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റു​മാ​യി കെ​ട്ടി​ട​ങ്ങ​ളി​ലെ ഫ​യ​ർ അ​ലാ​റം സം​വി​ധാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. അ​പ​ക​ട​ങ്ങ​ളോ​ടും അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ങ്ങ​ളോ​ടും ഇ​തു​വ​ഴി വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

പ്രോ​ജ​ക്ടി​നാ​യി പ​ഠ​നം ത​യാ​റാ​ക്കാ​ൻp loo സാ​ങ്കേ​തി​ക സം​ഘം രൂ​പവത്​ക​രി​ച്ചു. ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് ആ​ക്ടി​ങ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ങ്കേ​തി​ക സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യ​തെ​ന്ന് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് ബ​ദ​ർ അ​ൽ ഗ​രീ​ബ് പ​റ​ഞ്ഞു. അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം, സ​മൂ​ഹി​ക സു​ര​ക്ഷ എ​ന്നി​വ മു​ൻ​നി​ർ​ത്തി ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ്ര​യോ​ജ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​കും പ​ദ്ധ​തി​യെ​ന്നും ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ൽ ഗ​രീ​ബ് വി​ശ​ദീ​ക​രി​ച്ചു. മം​ഗ​ഫ് തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് തീ​രു​മാ​നം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *