kuwait fire force: വിനോദമാവാം പക്ഷേ ആപത്ത് അരുത്!!! കുവൈറ്റിൽ വേനൽ ഇങ്ങെത്തി: ശ്രദ്ധിക്കുക ഫയർഫോഴ്സിന്റെ ഈ മുന്നറിയിപ്പ്

kuwait fire force:കുവൈത്ത് സിറ്റി: വേനൽക്കാലം ആരംഭിക്കുകയും താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഫയര്‍ഫോഴ്സ്. വിനോദപരവും ഗാർഹികവുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ ഈ സീസണിൽ വർദ്ധിക്കുന്നതിനാൽ ജാഗ്രത പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും ഫയര്‍ഫോഴ്സ് അഭ്യർത്ഥിച്ചു. വേനൽ മാസങ്ങളിലെ പ്രധാന അപകടസാധ്യതകളെക്കുറിച്ച്, പ്രത്യേകിച്ച് ആളുകൾ കൂടുതലായും ബീച്ചുകളിൽ സമയം ചിലവഴിക്കുകയും നീന്തലിൽ ഏർപ്പെടുകയും ചെയ്യുന്നതിനാൽ, മുങ്ങിമരണങ്ങളെക്കുറിച്ചാണ് പ്രധാന നിര്‍ദേശങ്ങൾ.  

ബീച്ചുകൾ, നീന്തൽക്കുളങ്ങൾ, ഫാമുകൾ, മറ്റ് വിനോദ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അശ്രദ്ധ മൂലമോ മതിയായ മേൽനോട്ടമില്ലായ്മ മൂലമോ ആണ് ഇത്തരം അപകടങ്ങൾ സാധാരണയായി സംഭവിക്കുന്നത്. നീന്തുന്ന സമയത്ത് കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും, നിശ്ചിത സ്ഥലങ്ങളിൽ സുരക്ഷാ, രക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയും കെഎഫ്എഫ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ ഗരീബ് വിശദീകരിച്ചു.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version