Posted By Nazia Staff Editor Posted On

Fraud alert in kuwait;കുവൈറ്റിൽ അപരിചിതരായ ആളുകളിൽ നിന്ന് വിമാനത്താവളത്തിൽ ബാഗുകൾ സ്വീകരിക്കുന്നത് സൂക്ഷിക്കണം; മുന്നറിയിപ്പുമായി അധികൃതർ

Fraud alert in kuwait;കുവൈത്ത് സിറ്റി: വിമാനത്താവളങ്ങളിൽ അപരിചിതരായ വ്യക്തികളിൽ നിന്ന് ലഗേജുകളോ ബാഗുകളോ സ്വീകരിക്കുന്നതിനെതിരെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. അത്തരം പ്രവർത്തനങ്ങൾ അറിയാതെ അവരെ കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിനോ കയറ്റുമതി ചെയ്യുന്നതിനോ അല്ലെങ്കിൽ കടത്ത് സുഗമമാക്കുന്നതിനോ കൂട്ടാളികളായി പ്രവർത്തിച്ചാലും ശിക്ഷയ്ക്ക് വിധേയമാണ്. ഈ സാഹചര്യത്തിൽ മുൻകരുതൽ വേണമെന്നും നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *