Posted By Nazia Staff Editor Posted On

Kuwait customs; വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് രഹസ്യമായി ക​ട​ത്താ​ൻ ശ്ര​മി​ച്ചു;ഒടുവിൽ പരിശോധനയിൽ കണ്ടെത്തിയത്.

Kuwait customs;കു​വൈ​ത്ത് സി​റ്റി: വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റ് ദ​ശ​ല​ക്ഷം ലി​റി​ക്ക (പ്രെ​ഗ​ബാ​ലി​ൻ) ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ആ​റു പേ​രെ പി​ടി​കൂ​ടി. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്രി​മി​ന​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ന്‍റെ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് (ഡി.​സി.​ജി.​ഡി) പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ അ​ഞ്ചു പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. ര​ണ്ട് പേ​ർ ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. ക​ണ്ടു​കെ​ട്ടി​യ വ​സ്തു​വി​ന്‍റെ മൂ​ല്യം ഏ​ക​ദേ​ശം ര​ണ്ട് മി​ല്യ​ൺ ദീ​നാ​ർ വ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​ത് ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു. സം​ശ​യാ​സ്പ​ദ​മാ​യ പെ​രു​മാ​റ്റ​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും ക​ണ്ടാ​ൽ 112 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ലോ 1884141 ഹോ​ട് ലൈ​നി​ലോ ബ​ന്ധ​പ്പെ​ട​ണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *