![](https://www.pravasiinformation.com/wp-content/uploads/2024/12/WhatsApp-Image-2024-12-19-at-2.08.04-PM.jpeg)
Kuwait dinar-INR Rate;കൂപ്പു കുത്തി ഇന്ത്യൻ രൂപ; കഷ്ടപ്പെട്ട പണം പ്രവാസികൾക്ക് നാട്ടിലേക്ക് അയക്കാൻ ഇതിലും നല്ല സമയം വേറെയില്ല
Kuwait dinar-INR Rate; കുവൈറ്റ് സിറ്റി : യുഎസിന്റെ പണനയം തൊടുത്തുവിട്ട നിരാശയുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും വൻ വീഴ്ച. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 85നു താഴേക്ക് ഇടിഞ്ഞു. ഇന്നലെ 84.95ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, ഇപ്പോഴുള്ളത് 85.07 എന്ന എക്കാലത്തെയും താഴ്ചയിൽ.
![](http://www.pravasiinformation.com/wp-content/uploads/2024/12/WhatsApp-Image-2024-12-15-at-12.21.51-PM.jpeg)
രൂപയുടെ വീഴ്ച യുഎസിലും ഗൾഫിലുമടക്കമുള്ള മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമാണ്. നാട്ടിലേക്ക് പണമയക്കുമ്പോൾ ഇന്ത്യൻ റുപ്പിയിൽ കൂടുതൽ നേട്ടമുണ്ടാകും. ഇന്നത്തെ റേറ്റ് ഒരു കുവൈറ്റ് ദിനാറിന് 276.23 രൂപയിലേക്കെത്തി, Don’t മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ ഈ നിരക്കിൽ ചെറിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യൻ രൂപയ്ക്ക് ഗൾഫിൽ ലഭിക്കുന്ന ഉയർന്ന നിരക്കാണിത് .
Comments (0)