Posted By Ansa Staff Editor Posted On

Kuwait expat; പ്രവാസികൾക്ക് വൻ തിരിച്ചടി: സ്വകാര്യ മേഖലയിൽ കുവൈത്തി എൻജിനീയർമാരെ നിയമിക്കാൻ ധാരണ

കുവൈത്തി എഞ്ചിനീയർമാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ടെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് ചെയർമാൻ എഞ്ചിനിയർ ഫൈസൽ അൽ അറ്റൽ. പ്രൊഫഷണൽ വികസനത്തിൻ്റെ പ്രാധാന്യവും ഈ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ എഞ്ചിനീയർമാർ നേടുന്ന വിലയേറിയ അനുഭവങ്ങളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

സൊസൈറ്റിയും രണ്ട് എഞ്ചിനീയറിംഗ് കൺസൾട്ടിംഗ് ഓഫീസുകളും തമ്മിൽ രണ്ട് വ്യത്യസ്ത കരാർ ഒപ്പിടുന്ന ചടങ്ങിലാണ് ഈ പ്രഖ്യാപനം. ലേബർ മാർക്കറ്റിന് കുവൈത്തി എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം നൽകാനും യോഗ്യതയുള്ള സമീപകാല ബിരുദധാരികളെ പിന്തുണച്ച് അവർക്ക് കൂടുതൽ അവസരം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ലെറ്റർ ഓഫ് ഇൻ്റൻ്റ്. സംയുക്ത ധാരണയോടെ സൊസൈറ്റിയുടെ തൊഴിൽ കേന്ദ്രവുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *