Posted By Nazia Staff Editor Posted On

Kuwait expat recruitment; കുവൈറ്റിൽ കൂടുതൽ വിദേശ തൊഴിലാളികളെ  നിയമിക്കുന്നതിന്  അനുമതി; പുതിയ മാറ്റം അറിയാം

Kuwait expat recruitment; കുവൈത്ത് സിറ്റി:  കുവൈത്തിലെ  തൊഴിലാളികളുടെ അവകാശ സംരക്ഷണം കൂടുതൽ വിശാലമായ തലത്തിലേക്ക് വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിക്ക് കുവൈത്ത് മാനവശേഷി  അതോറിറ്റിയും കുവൈത്ത്‌ സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സും  തുടക്കമിട്ടു .തൊഴിൽ നിയമങ്ങൾ പ്രകാരം തൊഴിലാളികൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുക, അവർക്ക് ആവശ്യമായ നിയമപരമായ പിന്തുണ നൽകുക, അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും  കേസുകൾക്ക് പിന്തുണ നൽകാനും സമൂഹത്തെ പ്രാപ്തമാക്കുക, തൊഴിലാളികളുടെ  സാമ്പത്തിക ഉന്നമനത്തിന് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന്  അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ മർസൂഖ് അൽ ഒതൈബി പറഞ്ഞു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

തൊഴിലാളികളുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട  അന്താരാഷ്ട്ര സൂചകങ്ങളിലും റിപ്പോർട്ടുകളിലും മനുഷ്യകടത്തിനെതിരെയുള്ള  പ്രവർത്തനങ്ങളിലും രാജ്യത്തിൻ്റെ റാങ്കിംഗ് നില മെച്ചപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ .രാജ്യത്തെ മനുഷ്യാവകാശ സങ്കൽപ്പങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് അൽ അജ്മിയുടെ സാന്നിധ്യത്തിൽ ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റിയുമായി മാനവശേഷി അതോറിറ്റി ഇത് സംബന്ധിച്ച് ധാരണ പത്രത്തിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു .അന്താരാഷ്ട്ര ഉടമ്പടികൾക്ക് അനുസൃതമായി കുവൈത്ത്  അംഗീകരിച്ച  മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഉത്തരവുകൾ പാലിക്കാനും നടപ്പിലാക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് ഉതൈബി പറഞ്ഞു .രാഷ്ട്രത്തിന്റെ  പൊതുതാൽപ്പര്യങ്ങളും തൊഴിലാളികളുടെ താല്പര്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, ലഭ്യമായ മാർഗങ്ങളിലൂടെ സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ മനുഷ്യാവകാശ സംസ്കാരം പ്രചരിപ്പിക്കുക, തൊഴിൽ നിയമങ്ങളും തൊഴിലാളിയുടെ അവകാശങ്ങളും സംബന്ധിച്ച് തൊഴിലാളികൾക്ക് പ്രത്യേകിച്ച് വീട്ടുജോലിക്കാർക്കുവേണ്ടി  കോഴ്സുകൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ പദ്ധതിയുടെ പ്രവർത്തന പരിധിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *