Posted By Nazia Staff Editor Posted On

Kuwait fire accident; മംഗഫ് തീപ്പിടുത്തം;മരണപ്പെട്ട ഇന്ത്യക്കാരനെ ഡി എൻ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു;മടങ്ങുകയാണ് കണ്ണീരോടെ സഹോദരന്റെ ചേതനയറ്റ മൃതദേഹവുമായി

Kuwait fire accident; കുവൈത്ത് സിറ്റി : ബീഹാർ ദർബംഗ സ്വദേശിയായ ഷാരൂഖ് ഇന്ന് മടങ്ങുകയാണ്.കണ്ണീരോടെ സഹോദരന്റെ ചേതനയറ്റ മൃതദേഹവുമായി  .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഈ മാസം 12 ന്  മംഗഫിലെ  എൻ.ബി.ടി.സി കമ്പിനി ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ മരണമടഞവരിൽ   തിരിച്ചറിയാൻ ബാക്കിയുണ്ടായിരുന്ന മൃതദേഹം തന്റെ സഹോദരൻ കലുക്കയുടെതാണെന്ന യാതാർഥ്യം തിരിച്ചറിഞ്ഞു കൊണ്ട് കൂടിയാണ്‌  രണ്ട് ദിവസത്തെ തന്റെ കുവൈത്ത് സന്ദർശനത്തിന്റെ ദൗത്യം പൂർത്തിയാക്കി  ഷാരൂഖ്  മടങ്ങുന്നത്.   ഡി.എൻ.എ പരിശോധനയിലൂടെയാണ്‌ കൽക്കയുടെ  മൃതദേഹം തിരിച്ചറിഞ്ഞത്.ഇതിനായുള്ള പരിശോധനയുടെ ഭാഗമായി  എൻ.ബി.ടി.സി.അധികൃതർ കലുക്കയുടെ സഹോദരൻ ശാറൂഖിനെ കഴിഞ്ഞ ദിവസമാണ് കുവൈത്തിൽ എത്തിച്ചത്.നടപടികൾ പൂർത്തിയായതോടെയാണ്‌ മൃത ദേഹം ശാറൂഖിന്റെ സഹോദരനും   ബീഹാർ ദർബംഗ സ്വദേശിയുമായ  കലുക്ക (32)യുടെതാണെന്ന് ഔദ്യോഗികമായി തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഏഴ് വർഷമായി എൻ.ബി.ടി.സിയിൽ ജീവനക്കാരനായിരുന്ന കലുക്ക, നിലവിൽ എൻ.ബി.ടി.സിയുടെ സഹോദര സ്ഥാപനമായ ഹൈവേ സെൻറ്ററിൽ സെയിൽസ്‌മാനായി ജോലി ചെയ‌് വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രീ 8.15-നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി പട്‌നയിലേക്ക്  എത്തിക്കും.ഷാരൂകും ഇതെ വിമാനത്തിൽ മൃതദേഹത്തെ അനുഗമിക്കും.ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി
എൻ.ബി.ടി.സി എച്ച്. ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. .അഗ്നിബാധയിൽ മരണമടഞ്ഞ മുഴുവൻ പേരുടെയും കുടുംബത്തിന് അടിയന്തിര ധനസഹായമായി അനുവദിച്ച 8 ലക്ഷം രൂപയും കൂടാതെ സംസ്‌കാര ച്ചടങ്ങുകൾക്കായി അനുവദിച്ച 25000 രൂപയും വിതരണം ചെയ്ത‌തതിൻറ രേഖകൾ കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയതായും അദ്ദേഹം  അറിയിച്ചു.

https://www.pravasinewsdaily.com/offline-gps-tracker-travel-becomes-easier-now-a-map-application-that-can-be-used-without-internet

Comments (0)

Leave a Reply

Your email address will not be published. Required fields are marked *