Posted By Nazia Staff Editor Posted On

Kuwait fire accident;തീ വിഴുങ്ങിയത് ഒരു കുടുംബത്തിന്റെ നാഥനെ; ദുരന്തത്തിന്‍റെ വേദനയിൽ കൊല്ലം;ഭാര്യ ഇതുവരെ അറിഞ്ഞിട്ടില്ല; അ​വ​സാ​ന യാ​ത്ര​ക്കാ​യി ഷെ​മീ​ർ സ്വ​ന്തം​മ​ണ്ണി​ൽ തി​രി​കെ​യെ​ത്തു​ന്ന​ത്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ നാ​ട്

Kuwait fire accident;കൊ​ല്ലം: കു​വൈ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ​ ആ​ളി​പ്പ​ട​ർ​ന്ന തീ​യു​ടെ വേ​ദ​ന​യി​ൽ നീ​റു​ക​യാ​ണ്​ കൊ​ല്ല​വും. ദു​ര​ന്ത​വ്യാ​പ്തി പു​റ​ത്തു​വ​ന്നു​തു​ട​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ മ​രി​ച്ച​വ​രി​ൽ തി​രി​ച്ച​റി​യ​പ്പെ​ട്ട ആ​ദ്യ​പേ​രു​കാ​രി​ൽ ഒ​രാ​ൾ കൊ​ല്ലം​കാ​ര​ൻ ആ​ണെ​ന്ന ഞെ​ട്ട​ലാ​ണ്​ നാ​ടി​നെ തേ​ടി​യെ​ത്തി​യ​ത്. ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി വ​യ്യാ​ങ്ക​ര ജ​ങ്ഷ​ന് സ​മീ​പം തു​ണ്ടു​വി​ള​യി​ൽ (ക​ല​തി വി​ള​യി​ൽ) ഉ​മ്മ​റു​ദ്ദീ​ന്‍റെ മ​ക​ൻ ഷെ​മീ​റി​ന്​ (33) ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്ന്​ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം നാ​ടും വേ​ദ​ന​യി​ലാ​യി.

ആ​ല​പ്പു​ഴ അ​തി​ർ​ത്തി​യോ​ട്​ ചേ​ർ​ന്ന് വ​യ്യാ​ങ്ക​ര​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക്​ ദു​ര​ന്ത​വാ​ർ​ത്ത​യെ​ത്തി​യ​ത്​ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്. പി​താ​വ്​ ഉ​മ്മ​റു​ദ്ദീ​നെ തേ​ടി​യെ​ത്തി​യ സ​ന്ദേ​ശം ഷെ​മീ​റി​ന്‍റെ ഭാ​ര്യ സു​റു​മി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​റി​യി​ക്കാ​നു​ള്ള ശ​ക്തി ആ​ർ​ക്കു​മി​ല്ലാ​യി​രു​ന്നു. സു​റു​മി​യോ​ടും മാ​താ​വി​നോ​ടും ഷെ​മീ​റി​ന്​ അ​പ​ക​ടം പ​റ്റി എ​ന്ന്​ മാ​ത്ര​മാ​ണ്​ അ​റി​യി​ച്ച​ത്. 15 വ​ർ​ഷം മു​മ്പ്​ ശൂ​ര​നാ​ട്ട്​ എ​ത്തി​യ കു​ടും​ബ​ത്തി​ന്‍റെ വേ​രു​ക​ൾ ഓ​യൂ​ർ പ​യ്യ​ക്കോ​ട്ട്​ ആ​ണ്. അ​വി​ടെ​നി​ന്ന്​ വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഓ​ടി​​യെ​ത്തി. നാ​ട്ടു​കാ​രും എ​ത്തി​യെ​ങ്കി​ലും വീ​ട്ടു​കാ​രെ മ​ര​ണ​വി​വ​ര​മ​റി​യി​ക്കാ​ത്ത​തി​നാ​ൽ വീ​ട്ടി​ലേ​ക്ക്​ ക​യ​റാ​ൻ പോ​ലും ക​ഴി​യാ​ത്ത നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

സ്വ​കാ​ര്യ കോ​ൺ​ട്രാ​ക്ട​റാ​യ ഉ​മ്മ​റു​ദ്ദീ​നും കു​ടും​ബ​വും 10 വ​ർ​ഷം മു​മ്പാ​ണ്​ വ​യ്യാ​ങ്ക​ര​യി​ൽ പു​തി​യ വീ​ട്​ വെ​ച്ച്​ താ​മ​സ​മാ​യ​ത്. ഇ​വി​ടെ അ​ധി​കം പേ​ർ​ക്ക്​ ഷെ​മീ​റി​നെ പ​രി​ച​യം ഇ​ല്ലെ​ങ്കി​ലും സൗ​മ്യ​നാ​യ ചെ​റു​പ്പ​ക്കാ​ര​ൻ എ​ന്ന വാ​ക്കു​ക​ൾ സ​മീ​പ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കു​വെ​ക്കു​ന്നു. നാ​ട്ടി​ൽ ഡ്രൈ​വ​ർ ജോ​ലി ചെ​യ്തു​വ​ര​വെ​യാ​ണ്​ അ​ഞ്ചു​​വ​ർ​ഷം മു​മ്പ്​ പു​തു​ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള സ്വ​പ്​​ന​വു​മാ​യി ഷെ​മീ​ർ കു​വൈ​റ്റി​ലെ​ത്തി​യ​ത്. ര​ണ്ടു വ​ർ​ഷം മു​മ്പ് പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി സു​റു​മി ജീ​വി​ത​സ​ഖി​യാ​യി. ഓ​യി​ൽ ഗ്യാ​സ് ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യ ഷെ​മീ​റി​ന്‍റെ ആ​ശ്ര​യ​ത്തി​ൽ ജീ​വി​തം സു​ഗ​മ​മാ​യി നീ​ങ്ങ​വെ​യാ​ണ്​ കു​ടും​ബ​ത്തെ തേ​ടി ദു​ര​ന്ത​മെ​ത്തി​യ​ത്. പ്ര​വാ​സം​വി​ട്ട്​ തി​രി​കെ​വ​രാ​നു​ള്ള ആ​ഗ്ര​ഹം ഷെ​മീ​ർ പ​ങ്കു​വ​ച്ചി​രു​ന്ന​താ​യാ​ണ്​ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. സ​മീ​പ​വാ​സി​യാ​യ സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ താ​മ​ര​ക്കു​ളം ഉ​ണ്ട​ന്‍റ​യ്യ​ത്ത് വി​ള ജ​ലാ​ലു​ദ്ദീ​ന്‍റെ മ​ക​ൻ നെ​ജീ​മി​​ന്​ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ​വി​വ​രം അ​വ​രു​ടെ വീ​ട്ടി​ൽ അ​റി​ഞ്ഞ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഷെ​മീ​റി​ന്‍റെ മ​ര​ണ​വി​വ​ര​വും എ​ത്തി​യ​ത്. തീ​പി​ടി​ത്ത​ത്തി​നി​ട​യി​ൽ നെ​ജീം പു​റ​ത്തേ​ക്ക്​ ചാ​ടു​ക​യാ​യി​രു​ന്നു എ​ന്ന്​ അ​റി​യാ​നാ​യെ​ങ്കി​ലും എ​ങ്ങ​നെ​യാ​ണ്​ ഷെ​മീ​റി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്​ ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ കു​ടും​ബ​ത്തി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല. സാ​ധാ​ര​ണ മ​ര​ണ​മാ​യി​രു​ന്നെ​ങ്കി​ൽ മൂ​ന്നു​ ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​മാ​യി​രു​ന്നു എ​ന്നും ഇ​തു​ വ​ലി​യ ദു​ര​ന്ത​മാ​യ​തി​നാ​ൽ ന​ട​പ​ടി​ക​ൾ വൈ​കു​മെ​ന്നു​മാ​ണ്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ബ​ന്ധു​ക്ക​ൾ​ക്ക്​ മ​റു​പ​ടി ല​ഭി​ച്ച​ത്.

എ​ട്ട​ര മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ അ​വ​ധി​ക്ക്​ വ​ന്ന്​ സ​ന്തോ​ഷ​ത്തോ​ടെ മ​ട​ങ്ങി​യ മ​ക​ൻ എ​ന്നെ​ന്നേ​ക്കു​മാ​യി വി​ട​പ​റ​ഞ്ഞു​പോ​യി എ​ന്ന വി​വ​രം ഉ​ൾ​ക്കൊ​ള്ളാ​നാ​കാ​തെ വി​തു​മ്പു​ന്ന ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം അ​വ​സാ​ന യാ​ത്ര​ക്കാ​യി ഷെ​മീ​ർ സ്വ​ന്തം​മ​ണ്ണി​ൽ തി​രി​കെ​യെ​ത്തു​ന്ന​ത്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ നാ​ടും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *