Posted By Nazia Staff Editor Posted On

Kuwait fire accident; നടുക്കം മാറാത്ത കുവൈത്ത് ദുരന്തം: ആശ്വാസധനം പ്രഖ്യാപിച്ച് എം.എ.യൂസഫലിയും രവി പിള്ളയും

Kuwait fire accident; കുവൈത്ത് സിറ്റി∙കുവൈത്തിലെ മംഗഫ് നാലിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും  പ്രവാസി വ്യവസായി രവി പിള്ളയും ആശ്വാസ ധനം പ്രഖ്യാപിച്ചു. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ ധനം നൽകുമെന്നാണ് എം.എ. യൂസഫലി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം   മുഖ്യമന്ത്രി പിണറായി വിജയനെ യൂസഫലി  അറിയിച്ചു.   

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തിയ യൂസഫലി പരുക്കേറ്റവർ എത്രയും വേഗം  സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക്  രവി പിള്ള രണ്ട് ലക്ഷം രൂപ വീതമാണ് ആശ്വാസ ധനമായി നൽകുക.  ഇരുവരും നോർക്ക വഴിയായിരിക്കും ധനസഹായം കുടുംബങ്ങൾക്ക് നൽകുക.

English Summary:
M.A. Yusuff Ali to provide relief funds to families of Kuwait tragedy victims.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *