Posted By Nazia Staff Editor Posted On

Kuwait fire accident; മംഗഫ് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് കുവൈറ്റ്‌ സർക്കാരിന്റെ ധനസഹായം  പ്രഖ്യാപിച്ചു

Kuwait fire accident; കുവൈത്ത് സിറ്റി :  കുവൈത്തിലെ മംഗഫിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം 5000 ദിനാർ ) വീതം സഹായ ധന മായി നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഈ തുക
മരണമടഞ്ഞ രാജ്യക്കാരുടെ  എംബസികൾ വഴിയാകും വിതരണം ചെയ്യുക.മംഗഫ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അസ്സബാഹ് സംഭവ ദിവസം തന്നെ ഉത്തരവ് പുറപ്പെടുവച്ചിരുന്നു.എന്നാൽ ഇത് എത്ര തുകയാണെന്ന് അറിയിച്ചിരുന്നില്ല.അപകടത്തിൽ 25 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും 3  ഫിലിപ്പീനോകളും ഉൾപ്പെടെ 49 പേരാണ് മരണമടഞ്ഞത്.ഒരാളുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *