Posted By Nazia Staff Editor Posted On

Kuwait fire accident ; മംഗഫ് ദുരന്തം;  അവരെത്തി പ്രിയപ്പെട്ടവരുടെ നോവുകൾക്ക് ആശ്വാസം പകരാൻ ;വികാര നിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Kuwait fire accident; കുവൈത്ത് സിറ്റി : മംഗഫ്  തീപിടിത്തത്തിൽ പരിക്കേറ്റ്  ചികിത്സയിൽ കഴിയുന്ന  ജീവനക്കാരുടെ അഞ്ച് ബന്ധുക്കൾ ഇന്ന് കുവൈത്തിൽ എത്തി.ദുരന്തത്തിൽ പരിക്കേറ്റ  തങ്ങളുടെ  ബന്ധുക്കളുടെ പരിചരണവും  വേദനകൾക്കിടയിൽ  ആശ്വാസമാകുന്ന സാമീപ്യവും നിറവേറ്റുന്നതിനായാണ് എൻ.ബി.ടി.സി മാനേജ്‌മെന്റ് ഏർപ്പെടുത്തിയ പ്രത്യേക സൗകര്യം മുഖേനെ  സന്ദർശക വിസയിൽ ഇവർ ഇന്ന്  കുവൈത്തിൽ എത്തിയത്.ദുരന്തത്തിൽ തലനാരിഴക്ക്  പരിക്കുകളോടെ രക്ഷപ്പെട്ടവരാണ് ചികിത്സയിൽ കഴിയുന്നവർ.

ദുരന്തം ഏൽപ്പിച്ച ശാരീരിക,  മാനസിക ആഘാതങ്ങളിൽ കഴിയുന്ന ഇവർക്ക് ഭാര്യ,മക്കൾ എന്നിവരുടെ സാമീപ്യം കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്.ഇതിനായി മുൻ കയ്യെടുത്ത സ്ഥാപനത്തിന്റെ തീരുമാനത്തോട് തീർത്താൽ തീരാത്ത കടപ്പാടാണ് ജീവനക്കാരും ബന്ധുക്കളും പ്രകടിപ്പിക്കുന്നത്.അപകടത്തിൽ നിന്നും രക്ഷപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ ആദ്യമായി കണ്ട നിമിഷം ഏറെ വികാര നിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവരുടെ അടുത്തേക്ക് നാട്ടിൽ നിന്നും എത്തിയ  ബന്ധുക്കളെ എത്തിക്കുവാൻ എൻ.ബി.ടി
സി.മാനേജ്‌മെന്റ് പ്രതിനിധികൾ നേരിട്ട് എത്തിയിരുന്നു..ഇവരുടെ യാത്രാ,താമസ,വാഹന  ചെലവുകൾ ഉൾപ്പെടെ എല്ലാം  വഹിക്കുന്നത് എൻ
ബി.ടി.സി കമ്പനിയാണ്.  അതെ സമയം തീപിടിത്ത ദുരന്തത്തിൽ  മരിച്ചു ഇനിയും ഔദ്യോഗികമായി  തിരിച്ചറിയാനാകാത്ത  ബിഹാർ സ്വദേശിയായ  ജീവനക്കാരൻ്റെ സഹോദരൻ ഷാരൂഖ് ഖാനും ഇന്ന് കുവൈത്തിൽ എത്തിയവരുടെ കൂട്ടത്തിൽ ഉൾപ്പെടും. കുവൈത്ത് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് ഡിഎൻഎ പരിശോധന പൂർത്തിയാക്കാനായാണ് ഇദ്ദേഹത്തെ എൻ.ബി.ടി.സി.അധികൃതർ  കുവൈത്തിൽ എത്തിച്ചത്.  ഇദ്ദേഹത്തെ വരും ദിവസങ്ങളിൽ ഡി എൻ
ഏ പരിശോധനക്ക് വിധേയമാക്കും.ഇതോടെ അപകടത്തിൽ മരണമടഞ്ഞവരിൽ അവശേഷിക്കുന്ന അവസാനത്തെ ആളുടെയും വിവരം ലഭ്യമാക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.ബി.ടി.സി
   എച്ച്ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *