Posted By Ansa Staff Editor Posted On

Kuwait law; സമയപരിധി നാളെ വരെ മാത്രം: ജൂലൈ ഒന്ന് മുതൽ റെസിഡൻസി നിയമലംഘകർക്കെതിരെ കടുത്ത നടപടി

കുവൈറ്റിൽ റെസിഡൻസി നിയമലംഘകർക്കെതിരെ ജൂൺ 30ന് ശേഷം കർശന പരിശോധന ക്യാമ്പയിൻ ആരംഭിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. നിയമലംഘകർക്കുള്ള സമയപരിധി ജൂൺ 30 ഞായറാഴ്ച അവസാനിക്കുന്നതിന് മുൻപായി രാജ്യം വിടാനോ അവരുടെ റെസിഡൻസി സ്റ്റാറ്റസ് നിയമവിധേയമാക്കാനോ തയാറാകണം. അല്ലാത്തപക്ഷം കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

നിയമലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരം സുരക്ഷ, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റി​ഗേഷൻ, ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ തുടങ്ങി വിവിധ വിഭാ​ഗങ്ങളുടെ പങ്കാളിത്തതോടെ എല്ലാ ​ഗവർണറേറ്റുകളിലും പരിശോധന വ്യാപിപ്പിക്കും.

നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. സമയപരിധിക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെടുകയോ അതോറിറ്റികൾക്ക് കീഴടങ്ങുകയോ ചെയ്യുന്ന നിയമലംഘകർക്കായി നാല് സൈറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *