Posted By Ansa Staff Editor Posted On

Kuwait law; വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ അധ്യാപകരിൽനിന്ന് പ്രതിവർഷം 4800 ദിനാർ വീതം തിരിച്ചുപിടിക്കും

കുവൈത്തിൽ വ്യാജ യോഗ്യത സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി സർക്കാർ സർവീസുകളിൽ കയറിക്കൂടിയവരെ കണ്ടെത്തുന്നതിനുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടരുന്നു .സിവിൽ സർവ്വീസ് കമ്മീഷനിലെയും വിദ്യാഭ്യാസ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സമിതിയാണ് സ്വദേശികളും വിദേശികളുമുൾപ്പെടെ എല്ലാ സർക്കാർ ഡിപ്പാർട്ടുമെന്റുകളിലെയും ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷൻ നടത്തുന്നത് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

2000 മുതൽ രാജ്യത്തെ സർക്കാർ സർവീസുകളിൽ നിയമനം നേടിയ എല്ലാജീവനക്കാരുടെയും പഠന- യോഗ്യത സർടിഫിക്കറ്റുകളാണ് പരിശോധനക്ക് വിധേയമാക്കപ്പെടുന്നത് .പരിശോധനകളിൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയാൽ അത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് പുറമെ അവർ അന്യായമായി വാങ്ങിയ ശമ്പളമുൾപ്പെടെ ആനുകൂല്യങ്ങൾ തിരിച്ചുവസൂലാക്കുമെന്നും അധികൃതർ വ്യക്തമാക്കി .

ഇതനുസരിച്ച് വ്യാജ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിയമനം നേടിയവരിൽനിന്ന് പ്രതിവർഷം 4800 ദീനാർ തിരിച്ചുപിടിക്കും .പ്രതിമാസം 400 ദീനാർ വീതം ഇവർ അധിക അലവൻസ് വാങ്ങിയെന്ന് കണക്കാക്കിയാണിത് . വ്യാജ മാസ്റ്റർ സർട്ടിഫിക്കറ്റ് തരപ്പെടുത്തി ജോലിയിൽ കയറിയവരിൽനിന്ന് പ്രതിമാസം 200 എന്ന തോതിൽ വർഷത്തിൽ 2400 ദീനാർ തിരിച്ച് പിടിക്കുമെന്നും അധികൃതർ പറഞ്ഞു .വ്യാ

ജ യോഗ്യതകൾ സമർപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് പോസ്റ്റുകളിൽ നിയമിതരായവരിൽനിന്ന് പ്രതിമാസം 150 ദിനാർ, വ്യാജ ബിരുദാനന്തര ബിരുദം നേടിയവരിൽനിന്ന് പ്രതിവർഷം 900 എന്ന തോതിലും തിരിച്ചുപിടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *