Posted By Nazia Staff Editor Posted On

Kuwait law;കുവൈറ്റിൽ ഇനി മുതൽ ചെറിയ കുറ്റങ്ങൾക്ക് തടവ് ശിക്ഷയില്ല; പകരം നിർബന്ധിത സാമൂഹിക സേവനം

kuwait law

കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറിയ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുകയും രണ്ടു മാസത്തിൽ കൂടാത്ത തടവ് വിധിക്കപ്പെടുകയും ചെയ്യുന്നവർക്ക് ജയിലിന് പകരം നിർബന്ധിത സാമൂഹിക സേവനം ശിക്ഷയാക്കാൻ തീരുമാനം .ശിക്ഷ നടപടികളിൽ പരിഷ്കരണം ഏർപ്പെടുത്തി കുറ്റവാളികളിൽ സാമൂഹിക സേവന മനസ്ഥിതി ഉണ്ടാക്കുന്നതിന്റെ ഭാഗമായാണിത് . പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ നീതിന്യായ, എൻഡോവ്‌മെൻ്റ്, ഇസ്‌ലാമിക് അഫയേഴ്‌സ് കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അതെ സമയം എല്ലാ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുന്നവർക്കും തടവിന് പകരം സാമൂഹിക സേവനം ബാധകമാക്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി .ട്രാഫിക്, മുനിസിപ്പൽ, വിഷ്വൽ, ഓഡിയോ, പ്രിൻ്റ് ആൻഡ് പബ്ലിഷിംഗ് തുടങ്ങിയ ദുഷ്‌ പെരുമാറ്റവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളിൽനിന്നാണ് സാമൂഹിക സേവനം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *