Posted By Nazia Staff Editor Posted On

Kuwait muncipality; കുവൈറ്റിലെ അപാർട്മെന്റിലെ ഇടനാഴിയിൽ വസ്തുക്കൾ 500 കഥ പിഴയോ? വാർത്തയിലെ സത്യാവസ്ഥ എന്ത്? അറിയാം

Kuwait muncipality; കുവൈറ്റ് സിറ്റി : അപ്പാർട്ട്മെന്റ്  കെട്ടിടത്തിൻ്റെ ഇടനാഴിയിലോ ഗോവണിയിലോ വസ്തുക്കൾ സൂക്ഷിച്ചാൽ  500 കെഡി പിഴ ചുമത്താനുള്ള സർക്കുലർ പുറപ്പെടുവിച്ചിട്ടില്ലെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഒരു വിശദീകരണത്തിൽ വ്യക്തമാക്കി. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഷൂ ക്യാബിനറ്റുകൾ എന്നിവയുൾപ്പെടെ ഏതെങ്കിലും വസ്തുക്കൾ ഇടനാഴിയിലോ അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളുടെ ഗോവണിയിലോ സ്ഥാപിച്ചതിന് കെട്ടിട ഉടമയ്ക്ക് 500 കെഡി പിഴ ചുമത്തുമെന്ന് കുവൈത്തിലെ വിവിധ പ്രാദേശിക വാർത്താ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത്തരമൊരു മുന്നറിയിപ്പ് നൽകിയെന്ന കാര്യം നഗരസഭ നിഷേധിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *