Posted By Ansa Staff Editor Posted On

Kuwait police; കുവൈത്തിലെ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ റൂഫിൽ ഇന്ത്യക്കാരൻ്റെ മൃതദേഹം കണ്ടെത്തി; അന്യോഷണം ആരംഭിച്ചു

മുത്‌ലയിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ റൂഫിൽ ഇന്ത്യക്കാരൻ്റെ മൃതദേഹം കണ്ടെത്തി. മുത്‌ലയിലെ ഒരു വീടിൻ്റെ റൂഫിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

സുരക്ഷാ സേനാംഗങ്ങളും മെഡിക്കൽ എമർജൻസി ജീവനക്കാരും ഉ‌ടൻ സ്ഥലത്തെത്തി. 44 വയസുള്ള തൊഴിലാളിയാണ് മരണപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ജോലിക്കിടെ മരിച്ചതാകുമെന്നാണ് പ്രാഥമിക നി​ഗമനം.

മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്തു. തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം തുടരുകയും ചെയ്യുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *