Posted By Nazia Staff Editor Posted On

kuwait police: കുവൈറ്റിൽ മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait police; കുവൈത്ത് സിറ്റി: ജഹ്റയിൽ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ. മയക്കുമരുന്ന് ഗുളികകൾ, വിൽപ്പനയിൽ നിന്ന് ലഭിച്ച തുക, മൂർച്ചയുള്ള ആയുധം എന്നിവയുമായി കണ്ടെത്തിയ ഒരു പ്രവാസിയെയാണ് ജഹ്‌റ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തത്. ആദ്യം സുരക്ഷാ പട്രോളിംഗിൽ നിന്ന് രക്ഷപ്പെടുകയും പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു. മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റിന് പ്രവാസിയെ കൈമാറി. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അൽ നസീം മേഖലയിൽ പതിവ് പട്രോളിംഗിനിടെ ഒരു വാഹനം കണ്ടപ്പോൾ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഡ്രൈവർ വാഹനം നിർത്താൻ വിസമ്മതിച്ചപ്പോൾ ഉദ്യോഗസ്ഥർ പിന്തുടരുകയും ഒടുവിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രവാസിയായ ഡ്രൈവർ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോഴും ശക്തമായി എതിർത്തു. ഇയാളുടെ വാഹനം പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *