Posted By Ansa Staff Editor Posted On

Kuwait police; കുവൈത്തിൽ ആശുപത്രിയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി

നസീമിൽ കുവൈത്തി പൗരന്മാര്‍ തമ്മില്‍ കൂട്ടയടി. വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഏഴ് പേരാണ് തമ്മിൽത്തല്ലിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ഇവരെ നിയന്ത്രിക്കുകയായിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

മൂര്‍ച്ചയുള്ള ആയുധങ്ങള്‍ അടക്കം വച്ച് ഇവര്‍ പരസ്പരം ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജഹ്‌റ ആശുപത്രിയിലെ കാഷ്വാലിറ്റി റൂമില്‍ വരെ അടിപിടി തുടര്‍ന്നു. ഇതോടെ ആശുപത്രി മാനേജ്മെന്‍റ് സുരക്ഷാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ജഹ്‌റയിലെ നസീമിൽ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് യുവാക്കൾ തമ്മിലടിക്കുകയായിരുന്നുവെന്ന് സുരക്ഷാ അധികൃതര്‍ പറഞ്ഞു. തർക്കം അവസാനിച്ച ശേഷം ഇരുവിഭാഗവും ചികിത്സയ്ക്കായി ജഹ്‌റ ആശുപത്രിയിലേക്ക് പോയി. അവിടെ വട്ട് വീണ്ടും വാക്കേറ്റമുണ്ടായി.

ഇതിനിടെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും ഇവര്‍ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരു കക്ഷികളും തങ്ങൾക്കുണ്ടായ പരിക്കുകൾ വിശദീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *