Posted By Ansa Staff Editor Posted On

Kuwait police; കുവൈത്ത് ഹോസ്പിറ്റലുകളിലെ രോഗികളുടെ മുറിയിൽ മോഷണം; പ്രതി അറസ്റ്റിൽ

ആശുപത്രിയിലെ ഓഫീസിലും രോഗികളുടെ മുറിയിലും മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. ഇതോടെ 14 അജ്ഞാത മോഷണക്കേസുകളുടെ രഹസ്യങ്ങളാണ് പുറത്ത് വരുന്നത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഫർവാനിയയിലെയും തലസ്ഥാന ഗവർണറേറ്റുകളിലെയും ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും ജീവനക്കാരുടെ ഓഫീസുകളിലും രോഗികളുടെ മുറികളിലും മുഖംമൂടിയും സൺഗ്ലാസും ധരിച്ച് അജ്ഞാതനായ ഒരാൾ പ്രവേശിച്ച് മോഷണം നടത്തുകയായിരുന്നു.

ഈ സംഭവങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കുവൈത്തി പൗരനാണ് ഈ മോഷണങ്ങള്‍ പിന്നില്ലന്ന് അന്വേഷണത്തില്‍ വ്യക്തമായി. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി നേടി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ തുടര്‍ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *