Posted By Ansa Staff Editor Posted On

Kuwait police; കുവൈത്തിലെ സെവൻത് റിങ് റോഡിൽ തർക്കം: ഒടുവിൽ ചെന്നെത്തിയത് അക്രമത്തിൽ

റോഡിലെ തർക്കം കലാശിച്ചത് അക്രമത്തിൽ. തിരക്കേറിയ സെവൻത് റിംഗ് റോഡിലൂടെ വാഹനമോടിക്കുമ്പോൾ ഒരു വാഹനം തന്നെ പിന്തുടർന്നതായി കുവൈത്തി പൗരനാണ് റിപ്പോർട്ട് ചെയ്തത്. ഈ വാഹനത്തിൻ്റെ ഡ്രൈവർ തൻ്റെ ഹൈ ബീമുകൾ ആവർത്തിച്ച് മിന്നിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഗതാഗതക്കുരുക്ക് കാരണം തനിക്ക് ഇത് വാഹനം മാറ്റിക്കൊടുക്കാൻ കഴിഞ്ഞില്ല. ഇതോടെ പിന്നാലെ വന്ന വാഹനം കുവൈത്തി പൗരൻ്റെ കാറിനോട് ചേർന്ന് നിർത്തുകയും ഡ്രൈവർ വാട്ടർ ബോട്ടിൽ എറിയുകയും ചെയ്തതുവെന്നും സ്ഥിതിഗതികൾ വഷളായെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

കുവൈത്തി പൗരൻ്റെ കാറിന് മുന്നിൽ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. അക്രമി കുവൈറ്റ് പൗരനെ മെറ്റൽ വാട്ടർ ബോട്ടിൽ കൊണ്ട് അടിക്കുകയും വേലിയിലേക്ക് തള്ളിയിടുകയും ചെയ്തു. അക്രമിയുടെ കൂട്ടാളി പൗരൻ്റെ കാറിൻ്റെ വലതുവശത്ത് കോടാലി ഉപയോഗിച്ച് കേടുവരുത്തിയെന്നും സുരക്ഷാ അധികൃതർ അറിയിച്ചു. പരാതിയിൽ അന്യോഷണം ആരംഭിച്ചു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *