Kuwait power cut areas;പൊതുജന ശ്രദ്ധയ്ക്ക്!! കുവൈറ്റിൽ ഇന്ന് പവർകട്ട് ഉണ്ടാകുന്ന പ്രദേശങ്ങൾ ഇവയൊക്കെ

Kuwait power cut areas;;കുവൈത്ത് സിറ്റി :കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും ( ഞായർ ) പവർക്കട്ട് ഉണ്ടായിരിക്കുമെന്ന് ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുമുള്ള ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും അധികൃതർ അറിയിച്ചു.ജലീബ് (ബ്ലോക്ക് 2( ഖൈതാൻ (ബ്ലോക്ക് 4) സഅദ് അൽ-അബ്ദുല്ല (ബ്ലോക്ക് 1, 4 ) ഫിന്റാസ്,ഫഹാഹീൽ,മംഗഫ്, സാൽമിയ (ബ്ലോക്ക് 2),ഹവല്ലി( ബ്ലോക്ക് 3),സബാഹ് അൽ-സേലം( ബ്ലോക്ക് 10- ഫുനൈതീസ് (ബ്ലോക്ക് 1) – ഖൈരവാൻ( ബ്ലോക്ക് 2) ഗർണാദ (ബ്ലോക്ക് 3) എന്നീ പ്രദേശങ്ങളിലെ ബ്ലോക്കുക ളിലാണ് അറ്റകുറ്റപ്പണി കാലയളവിൽ വൈദ്യുതി തടസം നേരിടുക.

എന്നാൽ പവർ കട്ട് സമയം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ചകളിലും മന്ത്രാലയം പവർ കട്ട് ഏർപ്പെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version