Posted By Ansa Staff Editor Posted On

Kuwait prayer time; കുവൈത്തിലെ ആശുപത്രിയിലും മാർക്കറ്റ് ഏരിയകളിലും വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് സമയപരിധി

ആശുപത്രിയിലെയും മാർക്കറ്റ് ഏരിയകളിലെയും ഇമാമുമാരും പ്രസംഗകരും ജുമുഅ നമസ്‌കാരത്തിന് 15 മിനിറ്റ് പരിധി കർശനമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചു. ആരാധനാലയങ്ങളിൽ പതിവായി എത്തുന്ന വിശ്വാസികൾ നേരിടുന്ന സമയ പരിമിതി ഒഴിവാക്കുകയാണ് ലക്ഷ്യം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ക്യാപിറ്റൽ മോസ്‌ക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മുതൈരി പുറത്തിറക്കിയ സർക്കുലറിൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾക്കും പ്രാർത്ഥനകൾക്കും നിശ്ചിത സമയം പാലിക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. മതപരമായ കടമകളോടുള്ള സമർപ്പണം ആവശ്യമാണെന്നും പള്ളിയിൽ പോകുന്നവരുടെ പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് അവരുടെ ചുമതലകൾ നിറവേറ്റണമെന്നും ഔഖാഫ് മന്ത്രാലയം നിർദ്ദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *