കുവൈറ്റിൽ പ്രമേഹ രോഗികൾ കഴിക്കുന്ന മരുന്നായ തിർസെപറ്റൈഡിന്റെ (മൗഞ്ചാരോ എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്നു) വില 30% കുറച്ചു. മുൻകൂട്ടിയുള്ള ഡോക്ടർ കുറിപ്പടിയോടെ വിതരണം ചെയ്യുന്ന ഈ മരുന്ന്, 2023 ലെ മന്ത്രിതല പ്രമേയം അനുസരിച്ചാണ് പുതുക്കിയ വിലനിർണ്ണയ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ വിലയിൽ നിലവിൽ ലഭിക്കാനിരിക്കുന്ന പ്രമേഹ മരുന്നാണിത്. രോഗികളുടെ മേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്നതാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് മൂന്ന് മാസത്തിന് ശേഷം ഇത് പ്രാബല്യത്തിൽ വരും. ഇത് സ്വകാര്യ ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ മതിയായ സമയം നൽകുന്നു.
പ്രമേഹ ചികിത്സയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളിലൊന്നായി തിർസെപറ്റൈഡ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കു. ശരീരഭാരം കുറയ്ക്കും. ആരോഗ്യ സംരക്ഷണ നിലവാരം ഉയർത്തുന്നതിനും, പ്രമേഹ സങ്കീർണതകൾ കുറയ്ക്കുന്നതിനുമാണ് പുതിയ തീരുമാനം.
കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക