Posted By Nazia Staff Editor Posted On

kuwait teachers vacancy; കുവൈത്തില്‍ അധ്യാപകരില്ല; പരിഹാരത്തിന് പുതിയ പദ്ധതിയുമായി ഭരണകൂടം, തിളങ്ങിയവര്‍ക്ക് അവസരം

kuwait teachers vacancy;കുവൈത്ത് സിറ്റി: ജിസിസി രാജ്യമായ കുവൈത്തില്‍ വിദഗ്ധരായ അധ്യാപകരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രശ്‌നപരിഹാരത്തില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സയന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് അധ്യാപകരുടെ കുറവുള്ളത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഏതൊക്കെ വിഷയങ്ങളിലാണ് അധ്യാപകരില്ലാത്തത് എന്ന് പ്രത്യേക പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിക്കും. നേരത്തെ വിരമിച്ച അധ്യാപകരുടെ സഹായം തേടാനാണ് തീരുമാനം. ജോലിയില്‍ തിളങ്ങിയിരുന്ന അധ്യാപകരുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടും മന്ത്രാലയം തേടിയിട്ടുണ്ട്. അധ്യാപകരെ കണ്ടെത്തുന്നതിന് ചില മാനദണ്ഡങ്ങളും വച്ചു

വിദ്യാഭ്യാസ മേഖലയില്‍ കാര്യക്ഷമമായ സംഭാവന ചെയ്യാന്‍ വിരമിച്ച അധ്യാപകര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. മികവ് തെളിയിച്ചിരുന്ന അധ്യാപകരുടെ സേവനം വീണ്ടും തേടാനാണ് നീക്കം. അധ്യാപകരുടെ ആരോഗ്യം, ശാരീരിക ക്ഷമത എന്നിവ പരിശോധിക്കും. സര്‍വീസ് കാലത്ത് അച്ചടക്ക നടപടി നേരിട്ടവരാകരുത്. ക്രമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും ആകരുത് എന്നിവയാണ് മാനദണ്ഡങ്ങള്‍.

15 മേഖലകളിലെ അധ്യാപകരെയാണ് ആവശ്യമുള്ളത്. ഇംഗ്ലീഷ്, ഫ്രഞ്ച്, കണക്ക്, സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടര്‍, സോഷ്യല്‍ സ്റ്റഡീസ്, ഇസ്ലാമിക് എജ്യുക്കേഷന്‍, ഡെക്കറേഷന്‍, ഇലക്ട്രിസിറ്റി എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരുടെ സേവനമാണ് വീണ്ടും തേടുന്നത്. കഴിവുള്ള അധ്യാപകര്‍ എത്തുന്നതോടെ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുമെന്നും അധികൃതര്‍ കണക്കുക്കൂട്ടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *