
kuwait visa:കുവൈറ്റിൽ ഈ പ്രവാസി ജീവനക്കാര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാം; സുപ്രധാന തീരുമാനവുമായി കുവൈറ്റ്
Kuwait visa;കുവൈറ്റ് സിറ്റി: 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ ട്രാന്‍സ്ഫറിന് അനുമതി നല്‍കി കുവൈറ്റ്. ബിസിനസ് ഉടമകള്‍ക്കുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതു പ്രകാരം സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ അതില്‍ കുറവോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുമായ പ്രവാസികള്‍ക്ക് അവരുടെ റെസിഡന്‍സി സ്റ്റാറ്റസ് കുടുംബ/ആശ്രിത സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് സ്വകാര്യ മേഖലയിലെ റെസിഡന്‍സിയിലേക്ക് മാറ്റാന്‍ അനുമതി ലഭിക്കും. ഇതോടെ നിലവിലെ ആര്‍ട്ടിക്ക്ള്‍ 22 വിസക്കാര്‍ക്ക് ആര്‍ട്ടിക്കിള്‍ 18 വിസകളിലേക്ക് മാറാം.തൊഴിലുടമകളെ മാറ്റുന്നതിന് നിലവില്‍ പ്രാബല്യത്തിലുള്ള എല്ലാ വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും 60 കഴിഞ്ഞവരുടെ വിസ മാറ്റവുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, 60 വയസ്സ് കഴിഞ്ഞവരില്‍ സര്‍ക്കാര്‍ കരാറുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ കരാറുകള്‍ അവസാനിക്കുകയും യഥാര്‍ത്ഥ തൊഴിലുടമകളും പുതിയ തൊഴിലുടമകളും ട്രാന്‍സ്ഫറിന് സമ്മതിക്കുകയും ചെയ്താല്‍ അവര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് മാറാന്‍ കഴിയും.

പതിറ്റാണ്ടുകളായി കുവൈറ്റില്‍ ജോലി ചെയ്ത ശേഷം 60 വയസ്സ് കഴിഞ്ഞതിനാല്‍ തൊഴില്‍ വിസ നിഷേധിക്കപ്പെടുകയും ആശ്രിത വിസകളിലേക്ക് മാറേണ്ടിവരികയും ചെയ്ത പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. നേരത്തേ ബിരുദയോഗ്യതയില്ലാത്ത 60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ അനുമതി നല്‍കാതിരുന്നത് കാരണം ആയിരക്കണക്കിന് പ്രവാസികള്‍ കുവൈറ്റ് വിട്ടുപോവേണ്ടിവന്നിരുന്നു.
അതേസമയം, 2024 ലെ ഏറ്റവും പുതിയ തൊഴില്‍ സേന സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് വിവിധ വിദ്യാഭ്യാസ തലങ്ങളിലായി 31,391 തൊഴിലന്വേഷകര്‍ ദേശീയ തൊഴില്‍ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്.
ഇവരില്‍ 27 പേര്‍ പിഎച്ച്ഡി നേടിയവരും, 629 പേര്‍ മാസ്റ്റേഴ്‌സ് ബിരുദമുള്ളവരും, 17,927 പേര്‍ ബാച്ചിലേഴ്‌സ് ബിരുദമുള്ളവരും, 6,805 പേര്‍ ഡിപ്ലോമ നേടിയവരും ഉള്‍പ്പെടുന്നു. ഇന്റര്‍മീഡിയറ്റ് ലെവല്‍ യോഗ്യതയുള്ള 823 തൊഴിലന്വേഷകരും, 83 പേര്‍ വൊക്കേഷണല്‍, പാരലല്‍ വിദ്യാഭ്യാസമുള്ളവരും, 408 പേര്‍ ഇന്റര്‍മീഡിയറ്റിന് താഴെയായി തരംതിരിച്ചിരിക്കുന്നവരും, പ്രത്യേക പരിശീലനമോ പ്രവൃത്തി പരിചയമോ ഉള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.
Comments (0)