Posted By Ansa Staff Editor Posted On

Kuwait weather alert; ഈ ദിവസം മുതൽ കുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും; മുന്നറിയിപ്പ്

മേഖലയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകി അറബ് കാലാവസ്ഥാ കേന്ദ്രം അടുത്ത ബുധനാഴ്ച മുതൽ നിരവധി അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടി. ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ ഈ ആഴ്‌ച അവസാനത്തോടെ താപനില ഗണ്യമായി ഉയരും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

മിക്ക പ്രദേശങ്ങളിലും താപനില വർധിച്ച് നാൽപ്പത് ഡിഗ്രിയിലെത്തും. ഇറാഖ്, കുവൈത്ത്, കിഴക്കൻ സൗദി അറേബ്യ എന്നിവയുടെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. അറേബ്യൻ പെനിൻസുലയുടെ പല ഭാഗങ്ങളിലും ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *