Posted By Nazia Staff Editor Posted On

Labour camp in Kuwait;കുവൈറ്റില്‍ ചേരികളും ലേബര്‍ ക്യാംപുകളും ഒഴിവാക്കും; ; പകരം വരാൻ പോകുന്നത് ഇവയൊക്കെ…

Labour camp in Kuwait ;കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ലേബര്‍ ക്യാംപുകള്‍ക്ക് പകരം പ്രവാസി തൊഴിലാളികള്‍ക്ക് മാത്രമായുള്ള ലേബര്‍ സിറ്റികള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കുവൈറ്റ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാന്‍ ഒരുക്കമാണ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി. ലേബര്‍ സിറ്റികള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അവ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുനിസിപ്പാലിറ്റി ഇതിനകം കൈമാറിക്കഴിഞ്ഞതായും ലേബര്‍ സിറ്റികളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ കൗണ്‍സില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന ചില കൗണ്‍സിലര്‍മാരുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ഖാലിദ് മുഫ്‌ലിഹ് അല്‍ മുതൈരി ഇക്കാര്യം വ്യക്തമാക്കിയത്.നിര്‍ദിഷ്ട തൊഴിലാളി നഗരങ്ങളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളോട് അല്‍ മുതൈരി അഭ്യര്‍ത്ഥിച്ചു. ബാച്ചിലേഴ്‌സ് ഹൗസിംഗ് ഏരിയകളിലെ ഭവന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ലേബര്‍ സിറ്റികള്‍ ഗണ്യമായി സഹായിക്കും. സമിതി ശുപാര്‍ശ ചെയ്യുന്ന പരിഹാരങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മംഗഫ് തീപിടിത്ത സംഭവത്തിന് സമാനമായി ജലീബ് അല്‍ ഷുയൂഖ് പോലുള്ള പ്രദേശങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *