കുവൈത്തിലെ അബ്ദലി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
അബ്ദലി റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. സംഭവം അറിഞ്ഞ ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി. എന്നാൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
അപകടസ്ഥലം സുരക്ഷിതമാക്കിയ ഫയർഫോഴ്സ് കൂടുതൽ അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കൂട്ടിയിടിയുടെ കാരണത്തെക്കുറിച്ച് അധികൃതർ സമഗ്ര അന്വേഷണം നടത്തിവരുകയാണ്. അബ്ദലി റോഡിൽ മുമ്പ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
Comments (0)