കുവൈറ്റിൽ നിന്ന് ഒരു ടൺ അഴുകിയ മാംസം പിടികൂടി

കുവൈറ്റിലെ ഷുവൈഖ് മാംസ മാർക്കറ്റിൽ നിന്ന് ഒരു ടൺ അഴുകിയ മാംസം പിടികൂടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത ഒരു ടണ്ണോളം അഴുകിയ മാംസം പിടികൂടിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.

കേടായ മാംസം പിടിച്ചെടുക്കുകയും ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതായി അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഏതൊരു നിയമലംഘനങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി കുവൈത്തിലുടനീളം പരിശോധനാ കാമ്പെയ്‌നുകൾ തുടരുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version