Sahel app in kuwait:കുവൈറ്റിൽ പുതിയ സേവനവുമായി സാഹൽ ആപ്പ്;പ്രവാസികൾക്ക് ഇത് വളരെ ഉപകാരപ്പെടും
Sahel app in kuwait; കുവൈത്ത് സിറ്റി : കുവൈത്തിൽ നീതി ന്യായ മന്ത്രാലയത്തിൽ അന്വേഷണ സേവനങ്ങൾ സാഹൽ ആപ്പ് വഴി ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമാക്കിയതായി നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി വ്യക്തമാക്കി. അറബി ഇതര ഭാഷകൾ ഉപയോഗിക്കുന്ന രാജ്യത്തെ വലിയൊരു വിഭാഗം പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ സേവനങ്ങളിൽ 8 സേവനങ്ങളാണ് ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമാകുക.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
നീതിന്യായ മന്ത്രാലയത്തിൻ്റെ സാമ്പത്തിക ക്ലെയിം അന്വേഷണ സേവനത്തിൽ ജുഡീഷ്യൽ ഫീസ് , ക്രിമിനൽ എൻഫോഴ്‌സ്‌മെൻ്റ, വകുപ്പ് എന്നീ വിവരങ്ങൾ ലഭ്യമാകും. ഇതിന് പുറമെ
യാത്രാ നിരോധന ഉത്തരവുകൾ,
വാഹനങ്ങൾ റിസർവ് ചെയ്യൽ, അപ്പോയിൻ്റ്മെന്റ്, മുതലായ വിവരങ്ങളും അന്വേഷണ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments (0)