Posted By Ansa Staff Editor Posted On

കുവൈത്തിലെ പുതിയ കിരീടാവകാശിയായി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അല്‍ സബാഹ്

കുവൈത്തിന്‍റെ പുതിയ കിരീടാവകാശിയായി മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അല്‍ സബാഹ്. ശ​നി​യാ​ഴ്ച​യാ​ണ് കി​രീ​ടാ​വ​കാ​ശി​യെ നി​യ​മി​ച്ച് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അല്‍ സ​ബാ​ഹ് ഉ​ത്ത​ര​വി​ൽ ഒ​പ്പു​വെ​ച്ച​ത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഞാ​യ​റാ​ഴ്ച അ​മീ​റി​ന് മു​മ്പാ​കെ കി​രീ​ടാ​വ​കാ​ശി ഭ​ര​ണ​ഘ​ട​ന സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ന് പി​റ​കെ കി​രീ​ടാ​വ​കാ​ശി​യു​ടെ പ​ദ​വി​ക​ൾ വ​ഹി​ച്ചു വ​ന്നി​രു​ന്ന ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​മീ​റാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ കി​രീ​ടാ​വ​കാ​ശി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

2006–2019 വരെ കുവൈത്തിന്റെ വിദേശകാര്യമന്ത്രിയായും 2019–2022 വരെ പ്രധാനമന്ത്രിയുമായിരുന്നു. കൊവിഡ് കാലത്ത് കുവൈത്തിലെ സ്വദേശികളെയും വിദേശികളെയും ചേർത്തുപിടിച്ച പ്രധാനമന്ത്രി എന്ന നിലയിലാണ് ശൈഖ് സബാഹ് കൂടുതൽ അറിയപ്പെടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *