കുവൈത്ത് സിറ്റി, ജൂലൈ 10: അനൗദ്യോഗിക ആളുകളുമായോ സ്ഥാപനങ്ങളുമായോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.പൗരന്മാരും പ്രവാസികളും അവരുടെ സിവിൽ ഐഡി നമ്പർ, ബാങ്ക് OTP, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ മറ്റുള്ളവരോട് പങ്കുവെക്കരുത്. ഇങ്ങനെ ചെയ്താൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പു നൽകുന്നു.