central bank of kuwait;വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ഇനി ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കും ;പുതിയ മാറ്റം ഇങ്ങനെ

Central bank of kuwait;കുവൈത്ത് സിറ്റി: ഏപ്രിൽ ആദ്യം മുതൽ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഇന്റർ-പാർട്ടിസിപ്പന്റ് പേയ്‌മെന്റുകൾക്കുള്ള ഓട്ടോമേറ്റഡ് സെറ്റിൽമെന്‍റ് സിസ്റ്റം (KASSIP), കുവൈത്ത് ഇലക്ട്രോണിക് ചെക്ക് ക്ലിയറിംഗ് സിസ്റ്റം (KECCS) എന്നിവ പ്രവർത്തിപ്പിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (CBK) പ്രാദേശിക ബാങ്കുകൾക്ക് സർക്കുലർ നൽകി.

ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക സേവനങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമുള്ള സെൻട്രല്‍ ബാങ്കിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version