കുവൈറ്റ് നേരിടുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധി ; വൈദ്യുതി പാഴക്കരുതെന്ന് താമസക്കാരോട് അഭ്യർത്ഥിച്ച് അധികൃതർ

ജനസംഖ്യാ വർധനവ്, നഗര വികാസം, വർദ്ധിച്ചുവരുന്ന താപനില, ചില പ്ലാന്റുകളിലെ അറ്റകുറ്റപ്പണികൾ വൈകുന്നത് എന്നിവ മൂലമുണ്ടാകുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് ഒപെക് രാജ്യമായ കുവൈറ്റ് നേരിടുന്നത്. വൈദ്യൂതി പാഴാക്കരുതെന്ന് സർക്കാർ താമസക്കാരോട് അഭ്യർത്ഥിച്ചു.

അനധികൃതമായി വൈദ്യൂതി ഉപയോഗിച്ച കേസുകളിൽ അന്വേഷണം ആരംഭിച്ചതായി കുവൈറ്റ്. 31 കേസുകളിലാണ് നിലവിൽ അന്വേഷണം.
ആകെ 116 പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ട്. ചില വ്യക്തികൾ വേ​ഗത്തിൽ ലാഭം നേടാൻ ഡിജിറ്റൽ കറൻസി ഖനന പ്രവർത്തനങ്ങൾക്കായി റെസിഡൻഷ്യൽ വൈദ്യുതി അനധികൃതമായി ഉപയോ​ഗിക്കുന്നു.

ഇത് ദേശീയ പവർ ഗ്രിഡിന് കനത്ത നഷ്ടമുണ്ടാക്കുന്നു. പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണ് ഇത് അധികൃതർ പറയുന്നു. വിഭവങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം. ബന്ധപ്പെട്ട സംസ്ഥാന അധികാരികളുമായി സഹകരിച്ച്, അത്തരം അനധികൃത നീക്കങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും അധികാരികൾ പറഞ്ഞു.

കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version