ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം ; കൂടുതൽ മുൻകരുതലുകൾ എടുത്ത് ​ഗൾഫ് രാജ്യങ്ങൾ

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് ​ഗൾഫ് മേഖല ആശങ്കയിലാണ്. കുവൈറ്റിലെ ജനങ്ങൾക്ക് കൂടുതൽ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ബഹ്റൈൻ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ വിദ്യാലയങ്ങളിലെ പഠനം പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പ്രധാന റോഡുകൾ ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. കിന്റർഗാർട്ടനുകൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യയനത്തിനായി ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പഠനം നടത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. യാത്രകൾ പരമാവധി പരിമിതപ്പെടുത്താനും പ്രധാന റോഡുകളിലൂടെയുള്ള സഞ്ചാരം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി ചുരുക്കാനും നിർദ്ദേശമുണ്ട്.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര ആവശ്യങ്ങൾക്കായി റോഡുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഓഫിസുകളിലെയും സർക്കാർ ഏജൻസികളിലെയും 70 ശതമാനം വരെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രീതി തുടരുമെന്നും അവർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version