കുവൈത്തിൽ വ്യാപക പൊടിക്കാറ്റ്: വിശദാംശങ്ങൾ ചുവടെ
രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന്റെ സൂചന നൽകി വ്യാഴാഴ്ച വ്യാപക പൊടിക്കാറ്റ്. രാവിലെ മുതൽ രൂപംകൊണ്ട കാറ്റ് മിക്കയിടത്തും പൊടിപടലങ്ങൾ പടർത്തി. പൊടിപടലങ്ങൾ ദൂരക്കാഴ്ച കുറക്കാനും മറ്റു പ്രശ്നങ്ങൾക്കും കാരണമായതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും പൊടിപടലത്തിന് സാധ്യതയുണ്ട്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
അതേസമയം, അടുത്ത ആഴ്ചയും കാലാവസ്ഥ പകൽ ചൂടുള്ളതായിരിക്കുമെന്ന് കാലാവസ്ഥകേന്ദ്രം അറിയിച്ചു. രാത്രി ചൂട് മിതമായിരിക്കും. വെള്ളിയാഴ്ച ചൂടുള്ളതായിരിക്കും. പരമാവധി താപനില 40 നും 42 നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. കാറ്റ് തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ സൃഷ്ടിക്കാം. ശനിയാഴ്ചയും കാലാവസ്ഥ ചൂടുള്ളതായിരിക്കും. പരമാവധി താപനില 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രിയിലെ കാലാവസ്ഥ മിതമായിരിക്കും.
Comments (0)