Kuwait police;കുവൈറ്റിൽ കൈക്കൂലി വാങ്ങി ഫുഡ് അതോറിറ്റിയിലെ വനിതാ ഇൻസ്‌പെക്ടർ; ഒടുവിൽ കിട്ടി ഏട്ടിന്റെ പണി..
Kuwait police:കുവൈത്ത് സിറ്റി: കൈക്കൂലി കേസിൽ ഫുഡ് അതോറിറ്റിയിലെ വനിതാ ഇൻസ്‌പെക്ടറെ വർഷം കഠിന തടവിന് ശിക്ഷിച്ച് അപ്പൂൽ കോടതി. കൗൺസിലർ നാസർ സലേം അൽ ഹൈദിൻ്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും 4,000 ദിനാർ പിഴ ചുമത്താനും വിധിയിൽ പറയുന്നുണ്ട്. മധ്യസ്ഥനായ പ്രവാസിക്കും അതേ പിഴ ചുമത്തിയിട്ടുണ്ട്. ഹവല്ലി ഗവർണറേറ്റിലെ സെൻട്രൽ മാർക്കറ്റിലെ നിയമലംഘനങ്ങൾ നശിപ്പിക്കാൻ 2,000 ദിനാർ കൈക്കൂലി വാങ്ങിയതാണ് കുറ്റം. 2,000 ദിനാർ കൈമാറുന്നതിനിടെ കയ്യോടെയാണ് പ്രതിയെ അധികൃതർ അറസ്റ്റ് ചെയ്തത്.
Comments (0)